Latest NewsKeralaNews

പടയൊരുക്കം സമരജാഥ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ താക്കീതാകു​മെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: പടയൊരുക്കം സമരജാഥ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് താക്കീതാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നവംബര്‍ ഒന്നിന് കാസര്‍കോട്ടു നിന്നാരംഭിക്കുന്ന പടയൊരുക്കം സമരജാഥയോടനുബന്ധിച്ച്‌​ സിഗ്നേച്ചര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്​ഘാടനം പുതുപ്പള്ളിയില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണപരാജയം നാടിനെ കാല്‍നൂറ്റാണ്ട് പിന്നോട്ടടിച്ചു. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ നോട്ട്​ നിരോധനവും ജി.എസ്​.ടിയും സാമ്പത്തികരംഗം തകര്‍ത്തു. രാജ്യത്തെ കാര്‍ഷിക, വ്യവസായ, തൊഴില്‍ മേഖലകളുള്‍പ്പെടെ മുഴുവന്‍ രംഗത്തും കേ​​ന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ഒന്നരവര്‍ഷമായി പുതിയ പദ്ധതി പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കേരളത്തി​ന്റെ വികസന കുതിപ്പിനെ ബഹുദൂരം പിന്നോട്ടടിച്ചുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button