ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ.ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു കൊണ്ടാണ് മോദിയുടെ കർണാടക സന്ദർശനം ആരംഭിക്കുന്നത്. കർണാടകയിലെ ഉജിറി, ബംഗളൂരു, ബിദാർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം എട്ടോളം പരിപാടികളിലാണ് പങ്കെടുക്കുന്നത്.
ഹൈദരാബാദ് കർണാക മേഖലയിൽ 110 കിലോമീറ്റർ ബിദാർ-കലബുർഗി റെയിൽവേ പാളത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. പുതിയ പാതയുടെ വരുന്നതോടെ ബംഗളൂരുവിൽനിന്നു ഡൽഹിയിലേക്കുള്ള യാത്രിയിൽ ഏഴു മുതൽ എട്ട് മണിക്കൂർ വരെ കുറവുണ്ടാകുന്നു.
ഉജിറിൽ റാലിയെ ആഭിസംബോധന ചെയ്യുന്ന മോദി ധർമസ്ഥലയിൽ 12 ലക്ഷത്തോളം വരുന്ന പ്രധാൻ മന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ ഉള്ളവർക്കായി റുപെ കാർഡുകൾ കൈമാറും.
Post Your Comments