മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ജാനകിയമ്മ മകന്റെ കൈപിടിച്ചു എത്തിയപ്പോൾ വൻ കയ്യടികളോടെയാണ് ജനം പ്രിയപ്പെട്ട ജാനകിയമ്മയെ സ്വീകരിച്ചത്.തന്റെ സംഗീത യാത്രയ്ക്ക് വിരാമമിടാൻ ജാനകിയമ്മ എത്തിയപ്പോൾ ആയിരങ്ങളുടെ അന്ന് നിറഞ്ഞത് അവരെയും അവരുടെ ശബ്ദ മാധുര്യത്തെയും അത്രമേൽ സ്നേഹിച്ചിരുന്നതുകൊണ്ടാണ്.
പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാൻ ജാനകിയമ്മ തീരുമാനിച്ചത്.സിനിമയിൽ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല.പാട്ടു നിർത്തരുതെന്ന സദസ്സിന്റെ അഭ്യർഥനയോട്, സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണമെന്ന പഴഞ്ചൊല്ല് ജാനകിയമ്മ ഓർമിപ്പിച്ചു.‘നിങ്ങളുടെ സ്നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നിങ്ങളുടെ മനസ്സിൽ ഞാനുണ്ട്. ഞാൻ തൃപ്തയാണ്,’എന്നാണ് ജാനകിയമ്മ സദസ്സിനോട് പറഞ്ഞത്.പിന്നീട് ‘ഗണവദനേ ഗുണസാഗരേ…’ യിൽ തുടങ്ങി സന്ധ്യേ കണ്ണീരിതെന്തേ അടക്കമുള്ള മതിവരുവോളം ആലപിച്ചാണ് ‘അമ്മ വേദി വിട്ടത്.മൈസൂരു മലയാളിയായ മനു ബി.മേനോൻ നേതൃത്വം നൽകുന്ന സ്വയംരക്ഷണ ഗുരുകുലവും എസ്.ജാനകി ചാരിറ്റബിൾ ട്രസ്റ്റ് മൈസൂരുവും സുവർണ കർണാടക കേരള സമാജം ഉത്തര മേഖലയും ചേർന്നാണു സംഗീത നിശയ്ക്ക് അരങ്ങൊരുക്കിയത്
Post Your Comments