
ന്യൂഡല്‍ഹി: ദീര്‍ഘകാല വിസയുള്ള പാകിസ്ഥാൻ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പാന്‍, ആധാര്‍ കാര്‍ഡുകളും വസ്തുവകകളും വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധമതക്കാര്‍, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതക്കാരാണ് ഇന്ത്യയില്‍ പ്രധാനമായും ഇത്തരത്തിൽ കഴിയുന്നത്. സ്വയം തൊഴിൽ കണ്ടെത്താനും വസ്തുവകകൾ വാങ്ങാനും ഇനി ഇവർക്ക് സാധിക്കും. കന്റോണ്‍മെന്റ് മേഖലകളിലും നിയന്ത്രിത മേഖലകളിലും സ്താവര വസ്തുക്കള്‍ വാങ്ങുന്നതിനും അനുവാദമുണ്ടാകുകയില്ല.
കഴിഞ്ഞ മാസം പാകിസ്ഥാനില്‍ നിന്നുള്ള 431 ഹിന്ദു പൗരന്മാര്‍ക്ക് ഇന്ത്യ ദീർഘകാല വിസ അനുവദിച്ചിരുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പീഡനങ്ങള്‍ക്ക് ഇരയായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയവരെ സഹായിക്കുകയാണ് കേന്ദ്രസർക്കാർ ഈ നടപടി കൊണ്ട് ഉദ്ദേശിക്കുന്നത്. പഞ്ചാബില്‍ ഡിസംബര്‍ 29 മുതല്‍ 31വരെ നടക്കുന്ന ജല്‍സ സലാന ഉത്സവത്തില്‍ പങ്കെടുക്കാനും പാകിസ്ഥാനിൽ നിന്നുള്ള അഹമ്മദീയ സമുദായത്തിലെ 188 പേര്‍ക്ക് ഇന്ത്യ സുരക്ഷാ അനുമതി നല്‍കിയിരുന്നു.
Post Your Comments