Uncategorized

സാധാരണക്കാരുടെ ‘യാത്രാവിമാനം’ സര്‍വീസ് നിര്‍ത്തി

 

ബര്‍ലിന്‍: സാധാരണക്കാരുടെ യാത്രാവിമാനം വന്‍ കടബാധ്യതയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തുന്നു. നാല്‍പതു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ വിമാനകമ്പനിയാണ് സര്‍വീസ് നിര്‍ത്തിയത്.
കടബാധ്യത മൂലം മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ‘എയര്‍ ബര്‍ലിന്‍’ എന്ന കമ്പനിയാണ് സര്‍വീസ് നിര്‍ത്തിയത്.

എണ്ണായിരത്തിലധികം ജോലിക്കാര്‍ കമ്പനിക്കുണ്ട്. 3000 ജോലിക്കാര്‍ക്കു തൊഴില്‍ നല്‍കികൊണ്ട് എയര്‍ ബര്‍ലിന്റെ 140 വിമാനങ്ങളില്‍ 81 എണ്ണം ‘ലുഫ്താന്‍സാ’ സ്വന്തമാക്കി.

സാധാരണക്കാരുടെ ‘യാത്രാവിമാനം’ എന്ന ബഹുമതിയുള്ള ‘എയര്‍ ബര്‍ലിന്‍’ ജര്‍മ്മന്‍ സര്‍ക്കാര്‍ നല്‍കിയ ഇടക്കാല ആശ്വാസംകൊണ്ടാണ് ഇത്രയും കാലം നിലനിന്നത്.

1978ലാണ് കമ്പനി നിലവില്‍ വന്നത്. ബ്രിട്ടനിലെ ചെലവുകുറഞ്ഞ വിമാന കമ്ബനിയായ ഈസി ജെറ്റ് എയര്‍ ബര്‍ലിനിന്റെ ടേഗല്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ 4.64 കോടി ഡോളറിന് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പൈലറ്റുമാരടക്കം 1000 പേര്‍ക്കു തൊഴില്‍ നല്‍കികൊണ്ട് 25 വിമാനങ്ങള്‍ ഈസി ജെറ്റ് ഏറ്റെടുക്കും.

ജര്‍മനിയിലെ പ്രധാന സെക്ടറുകളില്‍ സര്‍വീസ് നടത്താനാണ് ഈസി ജെറ്റ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button