Latest NewsIndiaNews

അയർലണ്ടിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ച്‌ ഇന്ത്യൻ ജനതക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത സിസ്റ്റർ നിവേദിതയെ ഓർക്കുമ്പോൾ : ജിതിന്‍ ജേക്കബ് എഴുതുന്നു 

ജിതിൻ ജേക്കബ്

മുറ്റത്തെ മുല്ലക്ക് മണമില്ല. നമ്മുക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു മതിപ്പില്ല എന്നത് വാസ്തവമാണ്. നമ്മുടെ ഭരണാധിപന്മാരെയോ, പഴയകാലങ്ങളിലെ ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ചോ, മറ്റ് രാജ്യങ്ങളിൽ ഇന്ത്യയെ എങ്ങനെ നോക്കികൊണ്ടിരുന്നു എന്നതിനെകുറിച്ചോ ഒന്നും നമ്മുക്കറിയില്ല.
ഇന്ന് സിസ്റ്റർ നിവേദിതയുടെ 150 മത് ജന്മദിനമാണ്. അയർലണ്ടിൽ ജനിച്ച മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന സിസ്റ്റർ നിവേദിത ഇന്ത്യയെക്കുറിച്ചുള്ള പഠനത്തിൽ ചെറുപ്പം മുതലേ താല്പര്യമുള്ളവരായിരുന്നു.

Service to mankind is the true service to the god എന്ന് വിശ്വസിച്ച മാർഗരറ്റിന് വഴിത്തിരിവായത് 1895 ൽ ലണ്ടനിൽ വെച്ച് വിവേകാനന്ദ സ്വാമിയേ കണ്ടുമുട്ടിയതാണ്. നിവേദിത അതായത് ദൈവത്തിനു സമർപ്പിക്കപ്പെട്ടത് എന്ന പേര് മാര്ഗരറ്റിന് നൽകിയത് സ്വാമിയായിരുന്നു. വിവേകാനന്ദ  സ്വാമിയുടെ ശിക്ഷ്യയായി 1898 ൽ ഇന്ത്യയിലെത്തിയ സിസ്റ്റർ നിവേദിത രാമകൃഷ്ണ മഠത്തിന്റെ പ്രവർത്തനങ്ങളിലും, പെൺകുട്ടികൾക്കായി സ്കൂളുകൾ സ്ഥാപിക്കുന്നതിലും, അധ്യാപനത്തിലും ഏർപ്പെട്ടു.

ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെകുറിച്ച് കൂടുതൽ പഠിച്ച സിസ്റ്റർ സ്വാതന്ത്ര്യ സമരത്തെയും പിന്തുണച്ചു. മികച്ച പ്രസംഗിക കൂടിയായിരുന്ന സിസ്റ്റർ വിദേശ രാജ്യങ്ങളിലെല്ലാം പോയി തന്റെ ഇന്ത്യയിലെ പ്രവർത്തങ്ങൾക്കായുള്ള ഫണ്ട്‌ സ്വീകരിക്കികയും അത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുകയും ചെയ്തു. വിശ്രമമില്ലാത്ത അവരുടെ സേവനം അവരെ രോഗിയാക്കുകയും 1911 ൽ മരിക്കുകയുമാണ് ഉണ്ടായത്. അയർലണ്ടിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ചു ഇന്ത്യയെ കുറിച്ച് പഠിക്കുവാനും തന്റെ ജീവിതം ഇന്ത്യയുടെ പുരോഗതിക്കായി മാറ്റിവെക്കുകയും ചെയ്ത സിസ്റ്റർ നിവേദിത ഒരത്ഭുദം തന്നെയാണ്.

ഈ നിസ്വാർത്ഥ പുണ്യാൽമാവിനെക്കുറിച്ചു നമ്മുടെ ചരിത്രത്തിൽ കൂടുതൽ ഒന്നും പറയുന്നില്ല എന്നത് നമ്മൾ അവരോടു കാട്ടുന്ന നന്ദികേടാണ്.
ഇന്ത്യയുടെ ആത്മാവിനെ അറിയാൻ ശ്രമിച്ച ഇന്ത്യൻ ജനതക്കിവേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത സിസ്റ്റർ നിവേദിതയെ നമ്മൾ ഓർക്കുക തന്നെ വേണം.
അർജന്റീനക്കാർക്കുപോലും അറിയാത്ത ചെഗുവേരയുടെ വീരകഥകൾ കേരളത്തിലെ പട്ടിക്കും പൂച്ചക്കും വരെയറിയാം. ചെഗുവേരയെ ഇന്ന് പൊക്കിക്കൊണ്ട് നടക്കുന്ന അവതാരങ്ങൾ ചെഗുവേര ഇന്ത്യ സന്ദർശിച്ചപ്പോൾ ആ ഭാഗത്തേക്ക്‌ പോയില്ല എന്നത് വേറെകാര്യം.

ചെഗുവേര എന്നുപറഞ്ഞു നടക്കുന്നവർ ഇന്ത്യൻ മണ്ണിൽ ഇന്ത്യാക്കർക്കുവേണ്ടി ജീവിച്ച സിസ്റ്റർ നിവേദിതയെ അറിയാൻ വകുപ്പില്ല. ചരിത്രം അങ്ങനെയാണല്ലോ. ചില കുടുംബങ്ങളുടെ ചരിത്രം മാത്രം ഇന്ത്യയുടെ തലമുറ പഠിച്ചാൽ മതിയെന്ന് കരുതിയവരുടെ മോഹം നടപ്പിലായപ്പോൾ നമ്മൾ ചരിത്രത്തോടാണ് തെറ്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button