Latest NewsKerala

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും യുവജന ക്ലബുകൾക്കുള്ള അവാർഡിനും അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജനക്ലബിനുള്ള അവാർഡിനും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തകനും മാധ്യമപ്രവർത്തകയ്ക്കും (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം (വനിത), സാഹിത്യം (പുരുഷൻ), ഫൈൻ ആർട്‌സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം (പുരുഷൻ), ശാസ്ത്രം (വനിത), സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 15 പേർക്കാണ് ആവാർഡ് നൽകുന്നത്.

സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാം. ഈ വർഷം മുതൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിലെ മികച്ച യൂത്ത് കോ-ഓർഡിനേറ്റർക്ക് സംസ്ഥാനതലത്തിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അതത് മേഖലയിൽ വിദഗ്ദ്ധരുൾപ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും.കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുലള്ള യൂത്ത്/യുവ ക്ലബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും. അപേക്ഷകൾ ഡിസംബർ 25 നുള്ളിൽ അതത് ജില്ലാ യുവജനകേന്ദ്രത്തിൽ ലഭിക്കണം. മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാഫോറവും ജില്ലാ യുവജനകേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ www.ksywb.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 04712733139, 2733602, 273377

shortlink

Related Articles

Post Your Comments

Related Articles


Back to top button