ഇസ്ലാമാബാദ് : അമേരിക്കയിൽ നിന്നും അത്യാധുനിക ഡ്രോൺ മിസൈൽ സിസ്റ്റം വാങ്ങാനുള്ള ഇന്ത്യൻ തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് പാകിസ്ഥാൻ. മേഖലയുടെ ശക്തിസന്തുലനത്തെ അത് ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യപ്രകാരമാണ് അമേരിക്കയിൽ നിന്നും അത്യാധുനിക ഡ്രോൺ മിസൈൽ സിസ്റ്റം വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. എന്നാൽ എതിർപ്പുമായി പാകിസ്ഥാൻ രംഗത്ത് വന്നു. ഇത്തരം കരാറുകളില്‍ ഒപ്പുവെയ്ക്കുമ്പോള്‍ അന്താരാഷ്ട്രശക്തികള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയ വക്താവ് നഫീസ് സക്കറിയ പറഞ്ഞു.
മേഖലയുടെ ശക്തിസന്തുലനത്തെ അത് ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ആരോപണം. ‘കശ്മീരില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത്. ഭീകരവാദത്തെ സഹായിക്കുന്ന നിലപാടാണ് ഇന്ത്യയുടേത്. പാകിസ്ഥാന്റെ ഉള്ളിൽ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് പങ്കുണ്ട്.’ കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്ക് പാകിസ്ഥാൻ നല്‍കുന്ന പിന്തുണ തുടരുമെന്നും സക്കറിയ പറഞ്ഞു. രഹസ്യാന്വേഷണം, നിരീക്ഷണം, വിവരശേഖരണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന റിമോട്ട് നിയന്ത്രിത വിമാനമാണ് ഗാർഡിയൻ പോലെയുള്ള ഡ്രോണുകൾ . ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ് വ്യോമസേനകള്‍ ഇത്തരം ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.
യു.എസ്. വ്യോമസേന, യു.എസ്. ആഭ്യന്തരസുരക്ഷാ വകുപ്പ്, നാസ എന്നിവയും,ബ്രിട്ടീഷ് വ്യോമസേന എന്നിവയും ഈ അത്യാധുനിക ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഇന്ത്യ സ്വന്തമാക്കുന്നതോടെ അതിർത്തിയിലെ ഭീകരപ്രവർത്തനങ്ങൾക്കും,ആസൂത്രിതാക്രമണങ്ങൾക്കും ഇന്ത്യ കൂടുതൽ തിരിച്ചടി നൽകുമെന്ന ഭയവും ഈ എതിർപ്പിനു പിന്നിലുണ്ടെന്ന് പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. ബരാക് ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോൾ തന്നെ ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതനുസരിച്ച് യു എസ് ഇന്ത്യയെ പ്രതിരോധപങ്കാളിയാക്കുകയും ചെയ്തു. ഇതിന് യു എസ് കോൺഗ്രസ്സ് അനുമതിയും നൽകി. ഭീകരസംഘടനകള്‍ക്കെതിരേ പാകിസ്ഥാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് ഇന്ത്യക്കെതിരായ നീക്കം ഇപ്പോൾ നടത്തുന്നത്.
Post Your Comments