KeralaCinemaMollywoodLatest NewsNews

കേസുമായി ബന്ധമില്ല ! സാക്ഷിയാകാൻ തയ്യറാകാതെ മഞ്ജു വാര്യർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്‍റെ  ആവശ്യത്തിൽ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി .മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു ദിലീപിന്‍റെ മുന്‍ഭാര്യ കൂടിയായ മഞ്ജു മറുപടി നൽകിയെന്നാണ് സൂചന.

മഞ്ജുവിന്‍റെയും ദിലീപിന്‍റെയും കുടുംബ പ്രശ്നങ്ങൾ കേസിൽ വഴിത്തിരിവായിരുന്നു. ദിലീപിന് മറ്റ് സാക്ഷികളെ സ്വാധീനിക്കാൻ സാധിക്കും എന്നാൽ മഞ്ജുവിനെ സ്വാധീനിക്കാൻ ഒരിക്കലും കഴിയില്ലെന്ന് പോലീസ് ഉറപ്പിച്ചു. ദിലീപിന്‍റെ സ്വഭാവത്തെപ്പറ്റി മഞ്ജുവില്‍നിന്നു മൊഴി ലഭിച്ചാല്‍ കേസില്‍ വലിയ തെളിവാകുമെന്നു പോലീസ് കണക്കുകൂട്ടിയിരുന്നു.

കേസിൽ സാക്ഷിയാകുന്നില്ലെങ്കിലും തന്‍റെ പിന്തുണയുണ്ടാകുമെന്നും മഞ്ജു അറിയിച്ചു സഹപ്രവര്‍ത്തകയ്ക്കു നേരിട്ട ദുരവസ്ഥയോടു ശക്തമായി പ്രതികരിക്കുകയും അവര്‍ക്ക് എല്ലാവിധ പിന്തുണയും നൽകി അവളോടൊപ്പം തന്നെയാണെന്നും മഞ്ജു അറിയിച്ചു .

പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച അനീഷ് എന്ന പോലീസുകാരനെ മാപ്പുസാക്ഷിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു പോലീസ് മഞ്ജുവിന്‍റെ സാക്ഷിമൊഴിക്കായി വീണ്ടും സ്വാധീനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button