Latest NewsKeralaCinemaNews

മൊബൈലിൽ ‘വില്ലൻ’ പകർത്തിയ ആരാധകനെ വിട്ടയച്ചു

കണ്ണൂർ: മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയ ആരാധകനെ വിട്ടയച്ചു. വിതരണക്കാർ പരാതിയില്ലെന്നു എഴുതിക്കൊടുത്തതിനാൽ പൊലീസ് കേസ് ഒഴിവാക്കി. കണ്ണൂർ സവിത തിയറ്ററിൽ‍ നിന്ന് ഇന്നു രാവിലെ പിടിയിലായത് മോഹൻലാലിനോട് ആരാധന മൂത്ത് ‘വില്ലൻ’ ആദ്യഷോ കാണാൻ അതിരാവിലെ തിയേറ്ററിലെത്തിയ ചെമ്പന്തൊട്ടി സ്വദേശിയാണ്. വിതരണക്കാരുടെ പ്രതിനിധി മൊബൈലിൽ പടം പകർത്തുന്നതു കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു.

ഇന്നാണ് മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘വില്ലൻ’ സിനിമ റിലീസ് ചെയ്തത്. ഫാൻസ് ഷോ രാവിലെ എട്ടിനു സവിത തിയറ്ററിൽ ഏർപ്പാടാക്കിയിരുന്നു. അതിനിടയിലാണു യുവാവ് ആവേശം മൂത്ത് മൊബൈലിൽ പകർത്തിയത്. വിതരണക്കാർ പൊലീസിലേൽപിച്ച യുവാവിനെ ടൗൺ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു.

യുവാവിന്റെ മൊബൈലിൽ നിന്നു പൊലീസിനു കണ്ടെത്താനായത് പടത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ കഷ്ടിച്ച് ഒന്നര മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണ്. മാത്രമല്ല, മോഹൻലാലിന്റെ കടുത്ത ആരാധകനാണു യുവാവ് എന്നും പൊലീസിനു ബോധ്യപ്പെട്ടു. മോഹൻലാലിന്റെ എല്ലാ പടങ്ങളും ആദ്യദിവസം ആദ്യഷോ കാണുന്നതാണു ശീലം. അതിനു വേണ്ടി എന്തു വില കൊടുത്തും ടിക്കറ്റ് കരിഞ്ചന്തയിൽ നിന്നു വരെ വാങ്ങും.

തുടർന്ന് ‘വില്ലന്റെ’ സംവിധായകനുമായി ടൗൺ പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുവാവു ആരാധന മൂത്തതാണ് എന്നു മനസ്സിലായ സംവിധായകൻ, മോഹൻലാലിനോടും നിർമാതാവിനോടും ആലോചിച്ച ശേഷം അറിയിക്കാമെന്നു മറുപടി നൽകി. അതിനു ശേഷം ഇരുവരും ആലോചിച്ചാ ശേഷം പരാതിയില്ലെന്നു സംവിധായകൻ ടൗൺ പൊലീസിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button