Latest NewsCinemaNewsIndia

കാലാ പ്രദര്‍ശനം സമൂഹ മാധ്യമത്തില്‍ ലൈവിട്ടു, യുവാവ് പിടിയില്‍

സിംഗപ്പൂര്‍: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‌റെ ഏറ്റവും പുതിയ ചിത്രമായ കാലാ പ്രദര്‍ശനത്തിനെത്തിയ ദിനം തന്നെ ഫേസ്ബുക്കില്‍ ലൈവ്. തിയേറ്ററിലിരുന്ന് സ്വന്തം ഫേസ്ബുക്കില്‍ ലൈവിട്ടതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടന്‍ വിശാല്‍ കൃഷ്ണയുടെ സമയോചിതമായ ഇടപെടലാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചത്. 40 മിനിട്ട് തുടര്‍ച്ചയായി ഇയാള്‍ സിനിമ ഫേസ്ബുക്കില്‍ സ്ട്രീം ചെയ്തിരുന്നു. ഇത് വിദേശ രാജ്യത്തായതിനാല്‍ തന്നെ ഇയാളെ പിടികൂടുക എന്നതും ശ്രമകരമായി.

സിംഗപൂരിലുളള യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമയുടെ വ്യാജ പതിപ്പുകളോ മറ്റ് രീതിയിലോ പുറത്തു വരുന്നത് തടയാന്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുള്ളതായി വിശാല്‍ അറിയിച്ചു.കാലാ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള സിനിമയാണ്.തമിഴകം ഏറെ കാത്തിരുന്ന സിനിമയാണിതെന്നും വിശാല്‍ പറഞ്ഞു. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കാലാ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളും നിരീക്ഷണം ശക്തമാക്കിയതായാണ് സൂചന.

 

കാലാ റിവ്യൂ കാണാം (വീഡിയോ)

shortlink

Related Articles

Post Your Comments

Related Articles


Back to top button