KeralaLatest NewsNews

പാലക്കാട് ജില്ലാ ആശുപത്രി ട്രോമാ കെയർ തട്ടിപ്പ്: വിജിലൻസ് കോടതിയിൽ പരാതിയുമായി ബിജെപി

പാലക്കാട്: പാലക്കാട് ജില്ലാ ജനറൽ ആശുപത്രിയിലെ ട്രോമാ കെയറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്ന സംഭവത്തിൽ ബിജെപി വിജിലൻസ് കോടതിയിൽ പരാതി നൽകി. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവാണ് ഹർജി നൽകിയത്. ട്രോമാ കെയറിന്റെ പ്രവർത്തനം തുടങ്ങുന്നതിനായി ചിലവഴിച്ച ഒന്നരകോടി രൂപയിൽ എഴുപത്തിയെട്ട് ലക്ഷം രൂപ ചിലവഴിച്ചതിന് ഇതുവരെ കണക്കുകൾ ഇല്ല.

പ്രവർത്തനങ്ങൾ എങ്ങുമെത്താതെ രേഖകളിൽ മാത്രമാണ് ഉള്ളത്.2010 ലാണ് പാലക്കാട് ജനറൽ ആശുപത്രിയിലെ ട്രോമകെയറിന്റെ ഉദ്‌ഘാടനം നടന്നത്. സിവിൽ കൺസ്ട്രക്ഷനായി 63 ലക്ഷം രൂപചിലവായെന്നാണ് കണക്കുകൾ എന്നാൽ 4 8.5 ലക്ഷം രൂപ മാത്രമാണ് ഈ ഇനത്തിൽ ചിലവായതെന്നു വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമായി.

ട്രോമാകെയറിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ 7.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ട്രോമാ കെയർ ഇപ്പോഴും പ്രവർത്തനസജ്ജമല്ല. ട്രോമാ കെയർ സർക്കാർ രേഖകളിൽ മാത്രമാണ് ഉള്ളത്. ഇങ്ങനെ കടലാസിൽ മാത്രം ഉള്ള ഒരു യൂണിറ്റിന് വേണ്ടിയാണ് കോടികൾ ചിലവഴിക്കുന്നത് എന്നാണ് പി രാജീവിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button