തിരുവനന്തപുരം: നേമം ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ വ്യക്തമാക്കി. അദ്ദേഹം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എംഎല്‍എ എന്ന നിലയ്ക്ക് നേമം ടെര്‍മിനലിനായി താന്‍ പ്രയത്‌നിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ടെര്‍മിനലിനായി ഒന്നും ചെയ്തിലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ
ചെയര്‍മാന് കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ അടങ്ങുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിവേദനവും നേമം മണഡലത്തിന്റെ വികസനങ്ങള്‍ക്കുള്ള നിവേദനവും ഒ. രാജഗോപാല്‍ നല്‍കി.
അശ്വനി ലൊഹാനി, തലസ്ഥാനത്തെ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതല്‍ ട്രെയിനുകള്‍, സമയനിഷ്ഠ, സിഗ്നല്‍ സംവിധാനം എന്നിവ ഫലപ്രദമാകണമെങ്കില്‍ നേമംടെര്‍മിനല്‍ വരേണ്ടത് അത്യാവശ്യമാണെന്ന് അറിയിച്ചതായി എംഎല്‍എ പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും ഭൂമി കണ്ടത്തേണ്ടതു സംബന്ധിച്ച് അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തില്‍ നിന്നും
നേമം ടെര്‍മിനലിനെ റെയില്‍വേ വഴി ബന്ധിപ്പിക്കും .
ബാലരാമപുരം പ്രദേശത്തിന്റെ പ്രത്യേക ഭൂമി ഘടന കണക്കിലെടുത്താല്‍
വിഴിഞ്ഞത്തുനിന്നും വരുന്ന കണ്ടയ് നര്‍ ലോറികള്‍ക്ക് സുഗമമായി യാത്രചെയ്യുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുണ്ടാകുമെന്ന് എന്‍ജിനീയര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഇവിടെ റെയില്‍ വേ കണക്ടിവിറ്റിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments