റിയാദ് : കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഈടാക്കിയിരുന്ന നിരക്കില്‍ കുറവുവരുത്തുമെന്ന് സൗദി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍. ഇതോടെ ലോക്കല്‍ ടെലിഫോണ്‍ കോള്‍ നിരക്കുകള്‍ ഗണ്യമായി കുറയുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
കൂടാതെ ടെലിഫോണ്‍ കമ്പനികള്‍ തമ്മിലുള്ള ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് പകുതിയായി കുറയ്ക്കുമെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ അറിയിച്ചു.
നിലവില്‍ മൊബൈല്‍ഫോണ്‍ കോളുകള്‍ക്ക് മിനിറ്റില്‍ 10 ഹലാലയാണ് മറ്റു നെറ്റുവര്‍ക്കുകളിലേക്ക് കണക്ട് ചെയ്യുന്നതിന് ഈടാക്കുന്നത്. ഇത് അഞ്ചര ഹലാലയായിട്ടാണ് കുറയ്ക്കുന്നത്. ലാന്‍ഡ് ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുതിനുള്ള നാലര ഹലാലയില്‍നിന്ന് രണ്ടേകാല്‍ ഹലാലയായും കുറച്ചിട്ടുണ്ട്.
പുതിയ നിരക്കുകള്‍ ഡിസംബറിലാണ് പ്രാബല്യത്തില്‍ വരുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.ഇതോടെ ടെലികോം കമ്പനികളുടെ മത്സരം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്. സൗദി ഐ.ടി. മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സവാഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കമ്മിഷന്‍ ഗവര്‍ണര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ റുവൈസും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments