ന്യൂഡല്‍ഹി : ഭരണനിര്‍വഹണ അധികാരങ്ങളുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടിയന്തിരമായി രൂപവത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പുതിയ ഉപഭോക്തൃസംരക്ഷണ നിയമം തയ്യാറായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ തെക്ക്-കിഴക്കന്‍ രാജ്യങ്ങളുടെ ഉപഭോക്തൃ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1986 ലെ ഉപഭോക്തൃസംരക്ഷണ നിയമം മാറ്റി, 2015 ലെ ഐക്യരാഷ്ട്രസഭാ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം രൂപകല്‍പ്പന ചെയ്യുന്നത്. ഈ നിയമം വന്നാല്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകില്ല.
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നല്കുന്ന നികുതി എന്താണെന്ന് വ്യക്തമാക്കുന്ന രസീതുകള്‍ അവര്‍ക്ക് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംരക്ഷണത്തിന് ഏഷ്യന്‍ കൂട്ടായ്മ രൂപവത്ക്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപഭോക്താക്കളുടെ താത്പ്പര്യം സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments