Latest NewsIndiaNews

താജ്മഹലിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഏറ്റെടുക്കുമെന്ന് യോഗി

ലക്നൗ: താജ്മഹൽ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി താജ്മഹലുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. യോഗി രാവിലെ എട്ടേ മുക്കാലോടെ ആഗ്ര ഖേരിയ വിമാനത്താവളത്തിലിറങ്ങി. തുടർന്ന് അദ്ദേഹം നംഗ്ല പൈമ ഗ്രാമവും റബർ ചെക്ക് ഡാമും സന്ദർശിച്ചു. തുടർന്ന് താജ് മഹലിലെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 500 ബിജെപി പ്രവർത്തകര്‍ പങ്കെടുത്ത വലിയ ശുചീകരണം പടിഞ്ഞാറൻ ഗേറ്റിൽ നടന്നു. 14,000 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആഗ്രയില്‍ വിന്യച്ചിരുന്നത്.

യുപിയിലെ ബിജെപി മുഖ്യമന്ത്രി ആദ്യമായാണു താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രി ആഗ്ര കോട്ടയില്‍ നിന്ന് താജ്മഹലിലേക്കുള്ള പാതയുടെ ശിലാസ്ഥാപനം ഉൾപ്പെടെയുള്ള വികസന പദ്ധതികളാണു അനുവദിച്ചത്. മുഖ്യമന്ത്രി ആഗ്ര കോട്ടയിലെ സന്ദര്‍ശനത്തിനു ശേഷം താജ്മഹൽ അധികൃതരുമായി അവലോകന യോഗവും നടത്തി. താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനുചിതമാണെന്നു പറഞ്ഞ യോഗി വിദേശി, സ്വദേശി സഞ്ചാരികളെ അതിഥികളായി സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും വ്യക്തമാക്കി.

സർക്കാർ, സഞ്ചാരികൾക്കു വേണ്ടത്ര സുരക്ഷയൊരുക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിനോദസഞ്ചാര കൈപ്പുസ്തകത്തിൽ താജ്‌മഹലിനെ ഒഴിവാക്കിയതോടെയാണു വിവാദങ്ങൾ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button