തിരുവനന്തപുരം: വായ്പകളുടെ കുടിശ്ശികയുടെ പകുതി അടയ്ക്കുന്നവരുടെ കടം എഴുതിതളളും. കാര്‍ഷികവായ്പകളുടെ കുടിശ്ശികയുടെ പകുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ ബാക്കി കടം എഴുതിത്തള്ളാന്‍ എസ്.ബി.ഐ. ഒരുങ്ങുന്നു. ഇതുള്‍പ്പെടെ കേരളത്തില്‍ 1600 കോടി രൂപയുടെ കാര്‍ഷികവായ്പ അനുവദിക്കാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.
വായ്പ എഴുതിത്തള്ളല്‍ പദ്ധതി 36,000 കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. 2016 മാര്‍ച്ച് 31-ന് കിട്ടാക്കടമായി ബാങ്ക് കണ്ടെത്തിയവര്‍ക്കാണ് ഇതിന്റെ പ്രയോജനം. 2018 മാര്‍ച്ച് 31 വരെ ഒറ്റത്തവണയായി പണം തിരിച്ചടയ്ക്കാം. ഇത്തരത്തില്‍ വായ്പ അടച്ചുതീര്‍ക്കുന്നവര്‍ക്ക് 30 ദിവസത്തിനുശേഷം വീണ്ടും കാര്‍ഷികവായ്പ നല്‍കും. 300 കോടിയോളം രൂപയാണ് എസ്.ബി.ഐ. കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജനറല്‍ മാനേജര്‍ ആദികേശവന്‍ വ്യക്തമാക്കി.
പച്ചക്കറികര്‍ഷകര്‍ക്ക് നാലുശതമാനം പലിശനിരക്കില്‍ മൂന്നുലക്ഷം രൂപവരെ വായ്പ അനുവദിക്കും. കേരളത്തിലെ കര്‍ഷകരോട് മുഖംതിരിച്ചുനിന്ന എസ്.ബി.ഐ.യെ ബഹിഷ്‌കരിക്കാന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ബാങ്കിലെ ഉന്നതോദ്യോഗസ്ഥര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുകയായിരുന്നു.
Post Your Comments