കാസർഗോഡ്: റോഡ് തകര്‍ന്നതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ വരാതിരുന്നത് കാരണം പാമ്പ് കടിയേറ്റ യുവാവിന് ചികിത്സ കിട്ടിയില്ല. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഉത്തരേന്ത്യയിൽ എന്ത് നടന്നാലും അത് വിവാദമാകുകയും കേരളത്തിൽ നടക്കുന്നതൊന്നും കാര്യമാക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത കൂടുകയാണ്. കേരളത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥ വിവാദമാണ്. മുള്ളേരിയ ബെള്ളൂരിലെ തോട്ടത്തുമൂല പട്ടികജാതി കോളനിയില്‍ താമസിക്കുന്ന ടി. രവി (25)യാണ് യഥാസയമം ചികിത്സ കിട്ടാതിരുന്നതിനാല്‍ മരണത്തിന് കീഴടങ്ങിയത്.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ രവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനങ്ങള്‍ കിട്ടിയില്ല. റോഡ് തകർന്നതിനാൽ മരണത്തോട് മല്ലടിച്ച രവിയെ ആശുപത്രിയിലെത്തിക്കാൻ വരാൻ വാഹന ഉടമ തയ്യാറായില്ല. ഒരുമണിക്കൂറോളം കഴിഞ്ഞാണ് പിന്നീട് ഒരു വാഹനം എത്തിയത്. എന്നാൽ അപ്പോഴേക്കും രവി മരണത്തിനു കീഴടങ്ങിയിരുന്നു. പൊസോളിഗയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സ്ഥിരം തൊഴിലാളിയായിരുന്നു രവി. തോട്ടത്തില്‍ കൂടുകൂട്ടിയ കടന്നലിനെ തീയിട്ട് നശിപ്പിക്കാന്‍ വൈകുന്നേരം 6.30 ന് രണ്ട് സുഹൃത്തുക്കളെയും കൂട്ടി രവി തോട്ടത്തില്‍ വന്നിരുന്നു.
തീയിടുന്നതിനു മുന്നെയായിരുന്നു പാമ്പ് കടിച്ചത്. തോട്ടമുടമയെ വിവരം അറിയിച്ചെങ്കിലും സ്വന്തം വാഹനം വിട്ടുകൊടുക്കാനോ ആശുപത്രിയിലെത്തിക്കാനോ അയാൾ തയ്യാറായില്ല. അറിയാവുന്ന ടാക്സി ഡ്രൈവർമാരെ അറിയിച്ചെങ്കിലും ആരും റോഡ് തകർന്നതിനാൽ വരാൻ കൂട്ടാക്കിയില്ല. പഞ്ചായത്തുമായുള്ള അവകാശ തര്‍ക്കം കോടതിയിലെത്തിയതിനാല്‍ നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന നിലയിലാണ്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പതിറ്റാണ്ടുകളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡ് നന്നാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്നോട്ട് വരുന്നില്ല.
രവിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് അവസാനം ഒരു ഡ്രൈവര്‍ വരാന്‍ തയ്യാറായത്. 6.45 ന് പാമ്പ് കടിയേറ്റ രവിയെ നാട്ടക്കല്ലിലെ ക്ലിനിക്കിലെത്തിച്ചത് 7.40 നാണ്. അവിടെ നിന്നും കാസര്‍കോട്ടെ സ്വകാര്യാശുത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Post Your Comments