ദുബായ് : യു.എ.ഇ എമിറേറ്റില്‍ ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെ കുറിച്ചാണ്. എമിറേറ്റ്‌സില്‍ പ്ലാസ്റ്റിക് കലര്‍ന്ന ഹല്‍വയുടെതെന്ന് പറയപ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് ദുബായ് മുനിസിപാലിറ്റി അധികൃതര്‍ പ്രതികരിയ്ക്കുന്നു. എമിറേറ്റിലെ വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും പൂര്‍ണമായും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്നു മുനിസിപ്പാലിറ്റി. ഇതിനുള്ള രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങളുണ്ടെന്നതിനു പുറമേ ഊര്‍ജിത പരിശോധനകളും നടത്തുന്നുണ്ട്.
പ്ലാസ്റ്റിക് കലര്‍ന്ന ഒമാനി ഹല്‍വയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ മുന്‍നിര്‍ത്തിയാണു വിശദീകരണം. ഭക്ഷ്യവസ്തുക്കളിലെ മായവും അവയുടെ നിലവാരവും മനസ്സിലാക്കാന്‍ ഏറ്റവും മികച്ച ശാസ്ത്രീയ സംവിധാനങ്ങളുണ്ടെന്നു ഭക്ഷ്യസുരക്ഷാവിഭാഗം ഡയറക്ടര്‍ ഇമാന്‍ അല്‍ ബസ്താകി പറഞ്ഞു.
ഉല്‍പാദനം, പാക്കിങ്, വിതരണം തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ ആരോഗ്യമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നു. വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും വ്യക്തമാക്കി.
Post Your Comments