Latest NewsNewsIndia

രാജ്യസ്നേഹം വാക്കുകളിൽ മാത്രമല്ല, പ്രവര്‍ത്തിയിലും അങ്ങനെ തന്നെ : യോഗി ആദിത്യനാഥിന്റെ അനുജൻ ചൈനീസ് അതിർത്തിയിലെ സൈനികനായി ജീവിക്കുന്നു

ന്യൂഡല്‍ഹി:  ശൈലേന്ദ്ര മോഹൻ ചൈന അതിർത്തിയിലെ വെറുമൊരു സുബേദാർ അല്ല. അദ്ദേഹം ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ വി ഐ പിയായ ഒരാളുടെ സഹോദരൻ ആണ്. ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഇളയ സഹോദരനാണ് ശൈലേന്ദ്ര മോഹൻ എന്ന സൈനികൻ. യോഗിയുടെ വ്യക്തി ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മനഃപാഠം ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികം ആരും എഴുതി കണ്ടില്ല.

യോഗിയുടെ ഇളയ സഹോദരന്‍ ശൈലേന്ദ്ര മോഹന്‍ ചൈന അതിര്‍ത്തിയിലെ മനയിലെ സൈനിക യൂണിറ്റില്‍ സുബേദാര്‍ ആണ്. ചൈനയുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ പര്‍വ്വത നിരകളിലെ പ്രത്യേക അതിര്‍ത്തി സംരക്ഷണ ദൗത്യവുമായാണ് ഗര്‍വാള്‍ സ്‌കൗട്ട് യൂണിറ്റില്‍ ശൈലേന്ദ്ര മോഹൻ സേവനമനുഷ്ഠിക്കുന്നത്. മൂന്നു സഹോദരങ്ങൾ ആണെന്ന് യോഗിക്കുള്ളത്. മൂത്ത ആൾ മഹേന്ദ്ര മോഹന്‍, ഇളയ ആൾ മാന്‍വേന്ദ്ര മോഹന്‍.

രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും താനും ജേഷ്ടനും ഒരേ രീതിയിലാണ് രാജ്യത്തെ സേവിക്കുന്നതെന്നും വളരെ അപൂർവ്വമായി മാത്രമേ സഹോദരനുമായി കൂടിക്കാഴ്ച ഉണ്ടാവാറുള്ളൂ എന്നും ശൈലേന്ദ്ര ഒരു ദേശീയ മാധ്യമത്തിനോട് വെളിപ്പെടുത്തി. മുഖ്യമന്ത്രിയായ ശേഷം ഇരുവരും ഒരു തവണ ഡൽഹിയിൽ വെച്ച് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button