സസറം: ബിഹാറില്‍ കവര്‍ച്ചയ്ക്കെത്തിയ നാലംഗ സംഘത്തെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു. ആയുധധാരികളായ എട്ടു പേര്‍ ബൈക്കുകളിലെത്തിയാണു കവര്‍ച്ചയ്ക്കു ശ്രമിച്ചത്. റോഹ്താസ് ജില്ലയിലാണു സംഭവം. അക്രമികള്‍ ആദ്യം ഒരു കടയ്ക്കു നേരെ വെടിവയ്പ് നടത്തുകയായിരുന്നു.
വെടിയൊച്ച കേട്ട് കടയ്ക്കു സമീപം നിരവധിപേര്‍ തടിച്ചുകൂടി. അക്രമിസംഘത്തിലെ നാലു പേരെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. നാലു പേര്‍ രക്ഷപ്പെട്ടു. മര്‍ദനമേറ്റവരെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് കേസെടുത്തു.
Post Your Comments