ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനു ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ മറുപടി. ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറും കോണ്‍ഗ്രസ് നേതാവുമായ ശ്വേതാ ഭട്ടിന്റെ ഭര്‍ത്താവുമായ സഞ്ജീവ് ഭട്ടിനാണ് ഹര്ഭജന് സിംഗ് മറുപടി നല്‍കിയത്. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് ഭാരതീയരായാണ്. ക്രിക്കറ്റ് താരങ്ങള്‍ ജാതിയും മതവും നോക്കുന്നില്ലെന്നാണ് ഹര്ഭജന് സിംഗ് പറഞ്ഞത്.
സഞ്ജീവ് ഭട്ടിന്റെ ട്വിറ്ററിലെ വിവാദ പരമാര്‍ശത്തിനാണ് ഹര്ഭജന് സിംഗ് മറുപടി നല്‍കിത്. ഇന്ത്യന്‍ ടീമില്‍ മുസ്ലീങ്ങളില്ലാത്തതിനു പിന്നില്‍ സെലക്ടര്‍മാര്‍ വല്ല കളിയും കളിക്കുന്നുണ്ടോ എന്നായിരുന്നു ട്വിറ്റ്. ഇതിനു പുറമെ സ്വാതന്ത്രത്തിനു ശേഷം മുസ്ലീം താരങ്ങള്‍ ഇല്ലാതെ ഇന്ത്യന്‍ ടീം ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിനു മറുപടിയുമായിട്ടാണ് ഹര്ഭജന് സിംഗ് രംഗത്തു വന്നത്. വരുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ മുഹമ്മദ് ഷമിയും ന്യൂസിലന്‍ഡിനെതിരെയുള്ള ട്വന്റി ട്വന്റിയില്‍ മുഹമ്മദ് സിറാജും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Post Your Comments