ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ക്ക് പിടിവീഴുന്നു. പ്രമുഖ വ്യക്തിക്കള്‍ക്ക് മാത്രം നല്കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ വെരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ അതിനുള്ള കാരണം വ്യക്തമാക്കി ട്വിറ്ററിന് അപേക്ഷ നൽകേണ്ടതുണ്ട്.
Read Also: പൂനൈ കന്റോണ്മെന്റില് അവസരം
വെരിഫൈഡ് അക്കൗണ്ട് ലഭിക്കാനായി സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ നൽകേണ്ടതുണ്ടോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2009 ലാണ് വെരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ട്വിറ്റര്‍ ആരംഭിക്കുന്നത്. പ്രശസ്ത വ്യക്തികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രമാണ് നിലവിൽ വെരിഫൈഡ് ചിഹ്നം നൽകി വന്നിരുന്നത്.
Post Your Comments