അബുദാബി•സുവേഹാന് ഭാഗത്തേക്കുള്ള അബുദാബി എയര്‍പോര്‍ട്ട് റോഡ് വ്യാഴാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനലാണിത്. വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിയുന്നത് വരെ റോഡിന്റെ ഇരുവശത്തെയും രണ്ട് ലെയ്നുകള്‍ അടച്ചിടുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ട്രാഫിക് ആന്‍ഡ് റോഡ്സ് പട്രോള്‍സ് അറിയിച്ചു.
ഇരുവശത്തെയും ഓരോ ലെയ്നുകള്‍ മാത്രം അടയ്ക്കുന്നതിനാല്‍ വാഹനഗതാഗതത്തെ ബാധിക്കില്ല. അതേസമയം, വാഹനമോടിക്കുന്നവര്‍ ശ്രദ്ധാപൂര്‍വ്വം ഓടിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments