
വരാപ്പുഴ: ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പ്രത്യേക ചിഹ്നങ്ങളും അക്കങ്ങളും വീടുകള്‍ക്ക് ചുറ്റും അജ്ഞാത സാന്നിധ്യവും. ഇത് തിരിച്ചറിഞ്ഞതോടെ ജനങ്ങള്‍ ഭയന്നിരിക്കുകയാണ്. എറണാകുളം വരാപ്പുഴയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ഈ പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി തുടര്‍ച്ചയായി 15 കവര്‍ച്ചാശ്രമങ്ങളാണ് നടന്നത്. കവര്‍ച്ചാ ശ്രമങ്ങള്‍ പതിവായതോടെ വരാപ്പുഴ നിവാസികള്‍ ഭീതിയിലാണ്.
അക്കങ്ങളും, അക്ഷരങ്ങളും, ചിഹ്നങ്ങളും ചേര്‍ന്ന സൂചകങ്ങള്‍ പോസ്റ്റുകളില്‍ വരച്ചിട്ട ശേഷമാണ് ആസൂത്രിതമായ മോഷണങ്ങള്‍ നടക്കുന്നത്. 1200 അധികം വീടുകളുള്ള വരാപ്പുഴയിലെ പുത്തന്‍പ്പള്ളി, ചിറയക്കോണം, തേവക്കാട്, മരോട്ടിച്ചോട് എന്നിവടങ്ങളിലെ ഇല്ക്ട്രിക് പോസ്റ്റുകളില്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ട് വരുന്നു. തുടര്‍ന്ന് രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് ചുറ്റും അജ്ഞാത സാന്നിദ്ധ്യവും.
പകല്‍സമയത്ത് പ്രദേശത്തെത്തി നിരീക്ഷിച്ച ശേഷമാണ് ഇത്തരം സംഘങ്ങളെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വര്‍ണ്ണമുള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയിരുന്നു.പക്ഷേ എന്നിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വരാപ്പുഴ എസ്ഐ പ്രതികരിച്ചു.
Post Your Comments