എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഓട്ടോക്കാരുനുമായി അടുപ്പത്തിലായ ആ സ്ത്രീ.എന്നാൽ പ്രേക്ഷക ലോകം പിന്നീട് മനസിലാക്കി ആ സ്ത്രീ വെറുമൊരു സാധാരണ അഭിനയത്രി മാത്രമല്ലെന്ന്. അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റും പാട്ടെഴുത്തുക്കാരിയുമായ മഞ്ജു വാണി തന്റെ സാമൂഹിക നിലപാടുകൾ വ്യക്തമാക്കുകയാണ്.
എന്ത് പ്രശ്ങ്ങൾ ഉണ്ടായാലും അതിന്റെ രണ്ട് വശങ്ങളെക്കുറിച്ചും ചിന്തിച്ചുനോക്കുക ആ പ്രശ്നത്തെ ജന്ററൈസ് ചെയ്യുന്നതിനോട് താൽപര്യമില്ലെന്ന് മഞ്ജു പറഞ്ഞു.അടുത്തിടെ നടന്ന ഊബർ പ്രശ്നം.രണ്ടുവശങ്ങളും കേട്ടിട്ടും അറിഞ്ഞിട്ടും വേണം നമ്മൾ വിമർശിക്കാനും സോഷ്യൽ മീഡിയ ക്യാമ്പെയിൻ
നടത്താനും.താനും ഊബർ യാത്രകൾ നടത്താറുണ്ട് തൊണ്ണൂറ്റിയൊൻപത് ശതമാനവും നല്ല സമീപനമാണ് ഉണ്ടായിട്ടുള്ളത്.
എന്നാൽ വളര മോശമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാനും ഭര്‍ത്താവും സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഊബർ ബുക്ക് ചെയ്തു. കയറിയപ്പോൾ മുതൽ തന്നെ ഡ്രൈവർ ആകെ ഉടക്കായിരുന്നു. പെട്ടെന്ന് എത്തേണ്ട ആവശ്യമുള്ളതാണ്. തിരക്കുള്ള വഴി മാറി പോകാമെന്ന് ഞങ്ങൾ പറഞ്ഞു. പുള്ളി എന്തു ചെയ്താൽ സമ്മതിയ്ക്കില്ല. എന്റെ വണ്ടി എനിക്കിഷ്ട്ടമുള്ളത് പോലെ എന്ന മട്ടും ഭാവവും. മീറ്റിംഗ് ഉള്ളതു കൊണ്ടാ ചേട്ടാ എന്നൊക്കെ മര്യാദയ്ക്ക് പറഞ്ഞിട്ടും പുള്ളി വഴങ്ങുന്നില്ല.
ഒടുവിൽ ഭർത്താവിനെ പാലാരിവട്ടത്ത് വിട്ടു. എനിക്ക് ഇടപ്പള്ളിയിൽ എത്തണം. ഞാൻ ഒറ്റയ്ക്ക് ആയതോടെ അയാൾക്ക് കുറച്ചുകൂടി ധൈര്യമായി.പിന്നെ സംസാരം മാറിത്തുടങ്ങി അതോടെ ഞാൻ ചൂടായി പിന്നീട് അയാൾ പറഞ്ഞത് ഇപ്പോൾ കാണിച്ചു തരാം എന്നാണ് .പെട്ടെന്ന് ഇടപ്പള്ളിയിൽ എത്താനുള്ള വഴി ഞാൻ പറഞ്ഞുകൊടുത്തു എന്നാൽ അയാൾ അത് കേൾക്കാതെ പരമാവധി വണ്ടി ചുറ്റിച്ചുതന്നെ കൊണ്ടുപോയി.
കല്യാണം കഴിഞ്ഞ സമയം ആയതുകൊണ്ട് ഗോൾഡ് ഒരുപാട് ശരീരത്തുണ്ടായിരുന്നു.ഒടുവിൽ വഴിയിൽ ഇറക്കിവിടുമെന്നായി മറ്റേതോ വഴിയിലൂടെ കൊണ്ടുപോയപ്പോൾ വണ്ടിയിൽ നിന്നു ചാടാൻ തീരുമാനിച്ചു.അതോടെ അയാൾ വണ്ടിക്കു സ്പീഡ് കൂട്ടി.എന്നാൽ ഞാൻ ഡോർ തുറന്നത്തോടെ അയാൾ വണ്ടി നിർത്തി.വണ്ടി ഓടിക്കൊണ്ടിരുന്ന സമയത്ത് ഡോർ തുറന്ന് പിടിക്കുമ്പോൾ സമീപത്തൂടെ രണ്ട് ബൈക്കുകൾ കടന്നുപോയി അവർ ഒന്ന് തിരിഞ്ഞു നോക്കുക പോലുമുണ്ടായില്ല.
വീട്ടിലെത്തിയപ്പോൾ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു ഞാൻ പണം നൽകാതെ പോയെന്ന് പറഞ്ഞു അയാൾ പരാതി നൽകി .എന്നാൽ ഞാൻ സ്റ്റേഷനിൽ എത്തിപ്പോള്‍ അയാൾ സ്ഥലം വിട്ടു.അതോടെ പോലീസുക്കാർക്ക് കാര്യം മനസിലായി.അവർ പരാതി നൽകാൻ എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാൻ വിസമ്മതിച്ചു.എന്നാൽ ഇപ്പോൾ തോന്നുന്നുണ്ട് അയാളെ അങ്ങനെ വെറുതെ വിടേണ്ടിയിരുന്നില്ലെന്ന്.
Post Your Comments