Latest NewsNewsInternational

സിറിയൻ ജനതയെ കൂട്ടക്കുരുതി നടത്തി ഐഎസ് ഭീകരർ

ബെയ്റൂട്ട്: സിറിയൻ ജനതയെ കൂട്ടക്കുരുതി നടത്തി ഐഎസ് ഭീകരർ. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ സിറിയയിൽനിന്നു തോറ്റു മടങ്ങുന്നതിനു മുൻപ് സാധാരണക്കാർക്കെതിരെ കൊടുംക്രൂരത അഴിച്ചുവിട്ടിരിക്കുകയാണ്. ഐഎസ് ഭീകരർ 20 ദിവസത്തിനകം കുറഞ്ഞത് 128 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് സന്നദ്ധ സംഘടന പറയുന്നു.

ഇത് മേഖലയിലെ സംഭവവികാസങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്ന ബ്രിട്ടൻ ആസ്ഥാനമായുള്ള സംഘടനയാണ്. ഈ ക്രൂരത സിറിയയിലെ അൽ–ക്വാറ്യടയ്ൻ നഗരത്തിലെ ജനങ്ങൾക്കു നേരെയാണ് അരങ്ങേറിയതെന്നും സന്നദ്ധസംഘടന വ്യക്തമാക്കുന്നു. എന്നാൽ ഇതു സംബന്ധിച്ചു സർക്കാരിന്റെ ഭാഗത്തു നിന്ന് വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.

സൈന്യത്തിൽനിന്ന് ഐഎസ് ഭീകരർ ഒക്ടോബർ ആദ്യമാണ് അൽ–ക്വാറ്യടയ്ൻ നഗരം തിരിച്ചുപിടിച്ചത്. തുടർന്നായിരുന്നു ജനങ്ങള്‍ക്കു നേരെ ക്രൂരത. 48 മണിക്കൂറിനകം 83 പേർ ഭീകരരുടെ തോക്കിനിരയായി. ഭരണകൂടത്തിന്റെ ‘ഏജന്റു’മാരായി പ്രവർത്തിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button