Latest NewsKeralaNews

നവവധു ആഭരണങ്ങളുമായി കാമുകന്റെയൊപ്പം പോയി : പിന്നെ നടന്നത് സിനിമാകഥയെ വെല്ലുന്ന കാര്യങ്ങള്‍

 

നാദാപുരം: ഒരു മാസം മുമ്പ് വിവാഹിതയായ . വീട്ടില്‍ കറന്റിലാത്ത സമയത്താണ് പെണ്‍കുട്ടി കാമുകന്റെയൊപ്പം പോയത്. കല്ലാച്ചി തെരുവാന്‍പ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. പാനൂര്‍ സ്വദേശിയായ യുവാവു(24)മായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ കല്ലാച്ചി തെരുവാന്‍പ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. വിവാഹ സമയത്ത് കാമുകന്‍ ഗള്‍ഫിലായിരുന്നു.

മൂന്നു ദിവസം മുന്‍പ് നാട്ടിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ വിവാഹം നടന്നതായി അറിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ വീട്ടുകാര്‍ തയ്യാറായതുമില്ല. പിന്നീട് കാമുകന്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ബൈക്കിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്.

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവും വീട്ടുകാരും നാദാപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും സ്റ്റേഷനില്‍ ഹാജരായി. വടകര കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button