കൊച്ചി•അഖില എന്ന ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് വ്യാഴാഴ്ച വരെ കോടതി തടഞ്ഞു. അഖിലയുടെ അച്ഛൻ അശോകൻ നൽകിയ പരാതിയിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടിയത്.
വൈക്കം പോലീസ് സ്റ്റേഷനിലാണ് ഹാദിയയുടെ പിതാവ് പരാതി നല്‍കിയത്. ഹാദിയ മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പോലീസ് കാവലിലാണ് ഹാദിയ കഴിയുന്നത്. ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പർക്കം അരുതെന്നും കോടതി നിർദേശിച്ചതായി ആണ് അറിയുന്നത്. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറിയത്.
രാഹുല്‍ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് അശോകന്റെ അഭിഭാഷകൻ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച ശേഷം ഹാദിയയുടെ വീടിനു നേരെ മാർച്ചും, മാതാപിതാക്കൾക്ക് ഭീഷണിയും വർദ്ധിച്ചതായി അശോകൻ ആരോപിച്ചിരുന്നു.
Post Your Comments