KeralaLatest NewsNews

ആർഎസ്എസ് ഹിന്ദുക്കളുടെ ഭീകരവാദ സംഘടന: കോടിയേരി

കാസർഗോഡ് : ഹിന്ദുക്കളുടെ ഭീകരവാദ സംഘടനയാണ് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരം ഉപ്പളയിൽ ജന ജാഗ്രതാ യാത്രയിൽ സംസാരിക്കുകയായിരുന്നു കോടിയേരി. “ഐ എസിന്റെ ഇന്ത്യൻ പതിപ്പാണ് ആർ എസ് എസ്.ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണ്.” കോടിയേരി ആരോപിച്ചു.
 
ഗാന്ധി വധം ആർ എസ് എസിന്റെ പേരിൽ ആരോപിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് ഇതേ ആരോപണം കോടിയേരിയും ആരോപിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷായാത്രയുടെ ബദൽ എന്ന രീതിയിലാണ് സിപിഎം ജനജാഗ്രതാ യാത്ര നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button