ന്യൂഡല്‍ഹി: കോട്ട ജനശദാബ്ദി എക്സ്പ്രസിൽ റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. തീവണ്ടിയുടെ മുഴുവന്‍ കമ്പാര്‍ട്ടുമെന്റുകളിലും പരിശോധന നടത്തി ജനങ്ങളുടെ പ്രതികരണങ്ങള്‍ മന്ത്രി ചോദിച്ചറിയുകയുണ്ടായി. നേരത്തെ ഗോവ – മുംബൈ റൂട്ടില്‍ ഓടുന്ന പ്രീമിയം ട്രെയിനായ തേജസ് എക്സ്പ്രസില്‍ വിളമ്പിയ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 24 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വെ മന്ത്രിയുടെ അപ്രതീക്ഷിത പരിശോധനയെന്നാണ് സൂചന.
ട്രെയിനുകളിലും സ്റ്റേഷനുകളിലും വിളമ്പുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്ന് സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രിയുടെ പരിശോധന.
Post Your Comments