സിംദേഗ: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ കിട്ടാതെ എട്ടുദിവസം പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കരിമതി ഗ്രാമത്തിലെ കോയ്ലി ദേവിക്കാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. കോയ്ലി ദേവിക്ക് നാട്ടുകാരില്‍ ചിലരില്‍നിന്ന് നാടുകടത്തല്‍ ഭീഷണി നേരിട്ടതോടെയാണ് പോലീസ് സംരക്ഷണം നല്‍കിയത്.
ഭയത്തോടെയാണ് താന്‍ കഴിയുന്നതെന്നും നാട്ടുകാര്‍തന്നെ അധിക്ഷേപിക്കുകയും ഗ്രാമംവിട്ടുപോകാന് ആവശ്യപ്പെടുകയും ചെയ്തതായി കോയ്ലി ദേവി പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊയ്ലി ദേവിക്ക് ആക്രമണമുണ്ടായത്. ശനിയാഴ്ച വീട്ടില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരത്തുള്ള മനുഷ്യാവകാശപ്രവര്‍ത്തകനായ താരാമണി സാഹുവിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പട്ടിണിമൂലം കുട്ടി മരിച്ചെന്ന് പറഞ്ഞ് ഗ്രാമത്തെ ആക്ഷേപിക്കുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇവരെ ഭീഷണിപ്പെടുത്തിയത്.
Post Your Comments