അഹമ്മദാബാദ്: വീണ്ടും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും വൻ വികസന പദ്ധതികൾ സമർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ നീക്കം. ഗുജറാത്തിന്റെ വികസന പദ്ധതികള്‍ താൻ മുഖ്യമന്ത്രിയായിരുന്ന സമയത്തു കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നതായി മോദി ആരോപിച്ചു.
മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത് ഈ മാസം ഗുജറാത്തിലേക്കു നടത്തിയ മൂന്നാം സന്ദർശനത്തിലാണ്. യുപിഎ സർക്കാർ താൻ മുഖ്യമന്ത്രിയായിരിക്കെ, ശത്രുതാ മനോഭാവത്തിലാണു പ്രവർത്തിച്ചത്. അവർ വ്യാവസായിക വളർച്ചയും സംസ്ഥാനത്തിന്റെ വികസനവും തടസ്സപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തന്നെ പ്രധാനമന്ത്രിയാക്കിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ യാഥാർഥ്യമായത് കേന്ദ്രത്തിലുണ്ടായ ഭരണമാറ്റത്തോടെയാണ്. വലിയ മാറ്റമാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഉണ്ടായത്. ഗുജറാത്തിനു മികച്ച പരിഗണനയും പ്രാധാന്യവുമാണു കൊടുക്കുന്നതെന്നും മോദി വ്യക്തമാക്കി. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സർവീസിന്റെ ആദ്യഘട്ട ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
Post Your Comments