Latest NewsNewsIndia

സമ്പദ് വ്യവസ്ഥ ശരിയായ പാതയിൽ; മോദി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധനത്തെയും ജി.എസ്.ടിയെയും ന്യായീകരിച്ചുകൊണ്ട് രംഗത്ത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അതിന്റെ അടിത്തറ ശക്തമാണെന്നും കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പരാമര്‍ശം.

കള്ളപ്പണത്തെ തുടച്ചുനീക്കുകയും സാമ്പത്തിക രംഗത്ത് പുതിയ ശുദ്ധീകരണത്തിന് തുടക്കമിടുകയും ചെയ്ത ഒന്നാണ് നോട്ടു നിരോധനം. സര്‍ക്കാരിനു ജനങ്ങളെ പുതിയ അക്കൗണ്ടിങ് സംസ്‌കാരത്തിലേക്ക് നയിക്കാന്‍ സാധിച്ചു. ഇത് പുതിയ രാജ്യത്ത് പുതിയ ഒരു വ്യവസായ സംസ്‌കാരം കൊണ്ടുവരാന്‍ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തടസപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button