മലപ്പുറം: ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. കോണ്‍ഗ്രസും സിപിഎമ്മും യോജിച്ചു വോട്ട് ചെയ്തു.ഇതോടെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗിന് ഭരണം പോയി. രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റിനെതിരെയുമായിരുന്നു വോട്ടെടുപ്പ്.
സിപിഎമ്മിന്റെ പൂർണ്ണ പിന്തുണയോടെയാണ് കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായത്. പ്രസിഡന്റ് പദവി കൈമാറുന്നത് സംബന്ധിച്ചുള്ള തര്‍ക്കം കാരണം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുറച്ചു നാളുകളായി അസ്വാരസ്യം ഉണ്ടായിരുന്നു. 21 അംഗങ്ങളില്‍ ലീഗിന് ഒന്‍പതും കോണ്‍ഗ്രസിന് ഏഴും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുണ്ടായിരുന്നത്.
Post Your Comments