ഗോരഖ്പുർ: ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോരഖ്പുർ ഐഐടിയിൽ മൈനിംഗ് എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർഥിയായ നിഖിൽ ഭാട്ടിയ(23)യാണ് മരിച്ചത്. കെട്ടിടത്തിന്റെ മുകൾനിലയിൽനിന്നും വീണു ഗുരുതരപരിക്കേറ്റ യുവാവിനെ ഉടൻ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിഖിൽ ഭാട്ടിയയെ ചിലർ ചേർന്ന് തള്ളിയിട്ടതാണെന്ന സംശയമുണ്ട്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments