ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയില്‍ അഴിച്ചുപണി വേണമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേല്‍ പതിച്ച ബാധ്യത തീര്‍ക്കാന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ജി.എസ്.ടി സ്ഥിരത കൈവരിക്കാന്‍ ഒരു വര്‍ഷമെടുക്കുമെന്നും ആദിയ പറഞ്ഞു. അദ്ദേഹം പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ഇതിനകം ചില നടപടികള്‍ ജി.എസ്.ടിയിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കുന്നതിന് ജി.എസ്.ടി കൗണ്‍സില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ മൊത്തത്തിലുള്ള അഴിച്ചുപണിയാണ് സംരംഭകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ആവശ്യമെന്ന് ആദിയ പറഞ്ഞു. നികുതി നിരക്ക് ചില ഉല്‍പ്പന്നങ്ങളുടെ കുറയ്ക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് ഫിറ്റ്മെന്റ് കമ്മറ്റിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി.എസ്.ടിയെ നികുതി നിരക്ക് കുറയ്ക്കുന്നതും നികുതി ഘടന ലളിതമാക്കുന്നതും കൂടുതല്‍ ജനകീയമാക്കും. കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന് മുമ്പാകെ എത്രയും വേഗം അവതരിപ്പിക്കുമെന്നും ആദിയ പറഞ്ഞു. വസ്തുതകള്‍ പരിശോധിച്ച് ധനനഷ്ടം വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താനാകൂ. കമ്മറ്റിക്ക് ഇക്കാര്യത്തില്‍ എത്ര സമയം ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്നും ആദിയ പറഞ്ഞു.
Post Your Comments