മസ്കത്ത്: ഒമാനിൽ വ്യാജനോട്ടുകളുമായി പ്രതികൾ പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ സ്ത്രീയാണ്. ഇവരിൽ നിന്നും അമ്പത് റിയാലിന്റെ വ്യാജനോട്ടുകളുമായിട്ടാണ് സംഘത്തെ പിടികൂടിയത്. പ്രതികൾ എല്ലാവരും ആഫ്രിക്കന്വംശജരാണ്.
ഇവർക്ക് എതിരെ വ്യാജനോട്ടുകളുടെ വിനിമയം, വഞ്ചനക്കുറ്റങ്ങള് എന്നിവ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇവരെ പിടികൂടിയത് റൂവി, അസൈബ, മസ്കത്ത് എന്നീ സ്റ്റേഷനുകളിലെ പോലീസുകാരും കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ നീക്കത്തിലാണ്.
ഇവരുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ 17,000 റിയാലിന്റെ വ്യാജനോട്ടുകളാണ് പിടികൂടിയത്. ഇതിനു പുറമെ ഇവിടെ നിന്നും ആഭരണങ്ങളും ആഡംബരവാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്. നോട്ടു നിര്‍മിച്ച് വിപണനം നടത്തുന്ന സംഘമാണ് ഇതെന്നു പോലീസ് വ്യക്തമാക്കി. താമസസ്ഥലത്തായിരുന്നു വ്യാജനോട്ടുകൾ നിര്‍മിച്ചിരുന്നത്. ഇതിനു ഉപയോഗിക്കുന്ന യന്ത്രങ്ങളും സീലുകളും പോലിസ് പിടിച്ചെടുത്തു.
മണി എക്സ്ചേഞ്ചിൽ എത്തിയ പ്രതികളിൽ ഒരാൾ വ്യാജ കറൻസി നല്കി. സംശയം തോന്നിയ ജീവനക്കാര്‍ ഇത് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
Post Your Comments