Latest NewsNewsIndia

പ്രധാനമന്ത്രി തങ്ങള്‍ക്കൊപ്പം; തമിഴ്​നാട്​ മന്ത്രി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങള്‍ക്കൊപ്പമുണ്ടെന്നും ആര്‍ക്കും എ.ഐ .എ.ഡി.എം.കെയെ തകര്‍ക്കാനാവില്ലെന്നും ​ തമിഴ്​നാട്​ മന്ത്രി ടി.കെ രാജേന്ദ്ര ബാലാജി. ​ രണ്ടില ചിഹ്​നം എടപാടി പളനിസ്വാമി വിഭാഗത്തിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ഡി.എം.കെ ഉള്‍പ്പടെ ആര്‍ക്കും എതിര്‍ക്കാന്‍ സാധിക്കില്ല. തങ്ങളെയാണ്​ പാര്‍ട്ടി ജനറല്‍ കൗണ്‍സിലിലെ 92 ശതമാനം അംഗങ്ങളും പിന്തുണക്കുന്നതെന്നും രാജേന്ദ്രന്‍ അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ്​ കമീഷന്‍ കഴിഞ്ഞ മാര്‍ച്ച്‌​ 23നാണ്​ രണ്ടില ചിഹ്​നം മരവിപ്പിച്ചത്​. രണ്ടില ചിഹ്​നത്തിനായി അവകാശവാദം ഉന്നയിച്ചത് പന്നീര്‍ശെല്‍വം വിഭാഗവും ശശികല വിഭാഗവുമാണ്​​. പിന്നീട്​ ശശികല വിഭാഗവുമായി തെറ്റിയ പളനിസ്വാമി, പന്നീര്‍ശെല്‍വം വിഭാഗവുമായി ചേരുകയായിരുന്നു. നിലവില്‍ പാര്‍ട്ടിയിലെ മേധാവിത്വത്തിന്​​ വേണ്ടി എടപ്പാടി-ശശികല വിഭാഗങ്ങള്‍ രംഗത്തുണ്ട്​​.

shortlink

Related Articles

Post Your Comments

Related Articles


Back to top button