ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങള്‍ക്കൊപ്പമുണ്ടെന്നും ആര്‍ക്കും എ.ഐ .എ.ഡി.എം.കെയെ തകര്‍ക്കാനാവില്ലെന്നും തമിഴ്നാട് മന്ത്രി ടി.കെ രാജേന്ദ്ര ബാലാജി. രണ്ടില ചിഹ്നം എടപാടി പളനിസ്വാമി വിഭാഗത്തിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ ഡി.എം.കെ ഉള്‍പ്പടെ ആര്‍ക്കും എതിര്‍ക്കാന്‍ സാധിക്കില്ല. തങ്ങളെയാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സിലിലെ 92 ശതമാനം അംഗങ്ങളും പിന്തുണക്കുന്നതെന്നും രാജേന്ദ്രന്‍ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ മാര്‍ച്ച് 23നാണ് രണ്ടില ചിഹ്നം മരവിപ്പിച്ചത്. രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചത് പന്നീര്‍ശെല്‍വം വിഭാഗവും ശശികല വിഭാഗവുമാണ്. പിന്നീട് ശശികല വിഭാഗവുമായി തെറ്റിയ പളനിസ്വാമി, പന്നീര്‍ശെല്‍വം വിഭാഗവുമായി ചേരുകയായിരുന്നു. നിലവില്‍ പാര്‍ട്ടിയിലെ മേധാവിത്വത്തിന് വേണ്ടി എടപ്പാടി-ശശികല വിഭാഗങ്ങള്‍ രംഗത്തുണ്ട്.
Post Your Comments