ഗാസിപ്പൂര്‍: ആര്.എസ്.എസ് പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ ജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായ് പരിക്കേറ്റ സഹോദരന് മിതേഷ് മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഗാസിപ്പൂരിലെ കടയിലേക്ക് ഇരുവരും പോകവേ ബൈക്കിലെത്തിയ അക്രമികള്‍ ഇരുവർക്കും നേരെ വെടിയുതിർക്കുവായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണെന്നും തെളിവിനായി കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വരികയാണെന്നും ഗാസിപ്പൂര്‍ പോലീസ് പോലീസ് മേധാവി പറഞ്ഞു.
Post Your Comments