Latest NewsKeralaNews

ഇനി മുതൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്കു പിന്നാലെ പോലീസ് ഓടേണ്ട; പുതിയ സംവിധാനവുമായി പ്ലസ് വൺ വിദ്യാർഥി

ചാലക്കുടി: ഇനി മുതൽ വാഹന പരിശോധനയിൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്കു പിന്നാലെ പൊലീസ് ഓടേണ്ട ആവശ്യമില്ല. പ്ലസ് വൺ വിദ്യാർഥിയായ സെബിൻ ബിജു വാഹനങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ ഇരുന്നു നിയന്ത്രിക്കുവാനും നിർത്തുവാനും സാധിക്കുന്ന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സെബിൻ ബിജു കണ്ടെത്തിയ സാങ്കേതിക സംവിധാനം പുതിയതായി ഇറങ്ങുന്ന വാഹനങ്ങളിൽ ഘടിപ്പിച്ചാൽ വാഹനത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പൊലീസിനു നൂറു മീറ്റർ ദൂരെ വച്ചു തന്നെ അിറയുവാൻ കഴിയും. 3000 രൂപ മാത്രമാണു പുതിയ വാഹനത്തിൽ ഈ സാങ്കേതികവിദ്യ ഘടിപ്പിക്കുവാൻ ചെലവാകുകയെന്നു സെബിൻ പറയുന്നു. ചെറിയ മാറ്റം വരുത്തി പഴയ വാഹനങ്ങളിലും ഘടിപ്പിക്കാനാകും.

ഇതിന്റെ രൂപകൽപന യന്ത്രസംവിധാനം ഘടിപ്പിച്ച വാഹനത്തിൽനിന്ന് അഴിച്ചുമാറ്റിയാൽ വാഹനം പ്രവർത്തിക്കാതെയാവുന്ന തരത്തിലാണ്. ഹെൽമറ്റ് നിർബന്ധമാക്കിയതു പോലെ ഈ സംവിധാനം സർക്കാർ അംഗീകരിച്ചാൽ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും സഹായകമാകുമെന്നു സെബിൻ പറയുന്നു. വാഹനം മോഷണം പോയാലും ഈ സംവിധാനത്തിലൂടെ എവിടെയാണെന്ന് അറിയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button