Latest NewsNewsInternationalUncategorized

കാമുകന്റെ സർപ്രൈസ് അവൾ തിരിച്ചറിഞ്ഞത് ഒരു വർഷത്തിനു ശേഷം; മനോഹരമായ ആ പ്രണയകഥ ഇങ്ങനെ

പ്രിയപ്പെട്ടൊരാൾക്കുവേണ്ടി സമ്മാനം നൽകുമ്പോൾ ആ സമ്മാനത്തിന്റെ വില അത് സ്വീകരിക്കുന്ന വ്യക്തി തിരിച്ചറിയാതെ പോയാലോ? അത്തരത്തിൽ തനിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഒരു കാമുകൻ. അന്ന എന്ന പെൺകുട്ടിയെ ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം തികഞ്ഞ ദിവസം ടെറി എന്ന കാമുകൻ അവൾക്കൊരു സമ്മാനം നൽകി. ടാൻസ്മാനിയൻ തടിയിൽ തീർത്ത മനോഹരമായ ലോക്കറ്റുള്ള ഒരു മാലയായിരുന്നു അത്. കാമുകൻ തന്ന ആഭരണം അന്നുമുതൽ എല്ലാദിവസവും അന്ന കഴുത്തിലണിഞ്ഞെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സർപ്രൈസിനെക്കുറിച്ച് അവൾക്ക് മനസിലായില്ല.

സമ്മാനം എന്നും അവളുടെ കഴുത്തിൽ കാണുന്നതു സന്തോഷമാണെങ്കിലും അതിനുള്ളിലെ സർപ്രൈസിനെക്കുറിച്ചറിയാതെ അവൾ അതു നഷ്ടപ്പെടുത്തുമോയെന്ന് തനിക്ക് ഭയമായിരുന്നുവെന്ന് ടെറി പറയുന്നു. നോർത്തേൺ സ്കോട്ട്ലന്റിലെ സ്മൂ കേവിലേക്ക് ഒരു യാത്ര പോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അവിടെവെച്ചാണ് അവൾക്കു നൽകിയ സമ്മാനത്തിനുള്ളിലെ സർപ്രൈസിനെപ്പറ്റി അവളോട് തുറന്നു പറഞ്ഞത്. അന്നുവരെ അവളുടെ കഴുത്തിൽ കിടന്ന മാലയുടെ ലോക്കറ്റിൽ നിന്ന് ഒരു മോതിരമെടുത്ത് ഞാനവളുടെ വിരലിലണിയിച്ചു. എന്താണു സംഭവിച്ചതെന്നറിയാതെ അവൾ കുറച്ചുനേരം അന്തംവിട്ടു നിന്നു. പിന്നെ പ്രണയത്തോടെ ഈ റൊമാന്റിക് ഗിഫ്റ്റ് വളരെ നന്നായിട്ടുണ്ട് ടെറി എന്ന് തന്നോട് പറഞ്ഞെന്നും ടെറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button