Latest NewsNewsIndiaCrime

കാമുകനുമായി മകൾ വിവാഹിതയായി: കൈ കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാര്‍ച്ച്‌ 30 ന് പൊലീസില്‍ പരാതി നല്‍കി

ജയ്പൂര്‍: മകൾ പ്രണയിച്ചു വിവാഹിതയായതിൽ രോക്ഷാകുലരായ മാതാപിതാക്കള്‍ മരുമകന്റെ മൂക്ക് മുറിച്ചെടുത്തു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചേളാരം എന്ന യുവാവിനാണ്‌ ബന്ധുക്കളുടെ ആക്രമണം ഉണ്ടായത്. യുവാവിന്റെ സഹോദരന്റെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

മാര്‍ച്ച്‌ മുപ്പതിനാണ് ചേളാരം തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാര്‍ച്ച്‌ 30 ന് പൊലീസില്‍ പരാതി നല്‍കി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ കോടതിയില്‍ വിവാഹം കഴിച്ചതായി അറിയിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായവരായതിനാല്‍ വിട്ടയക്കുകയും ചെയ്തു.

read also: മകന് എതിരെ കള്ളക്കേസ് എടുത്തെന്ന് അമ്മയുടെ പരാതിയില്‍ എസ്‌ഐയ്ക്കും സിപിഒയ്ക്കും എതിരെ നടപടി

പിന്നീട് ചേളാരം ഭാര്യയോടൊപ്പം സഹോദരന്റെ വീടിന് സമീപം വാടകയ്ക്ക് താമസം തുടങ്ങി. വ്യാഴാഴ്ച യുവതിയുടെ കുടുംബം ചേളാരത്തെ ആക്രമിക്കുകയായിരുന്നു. കൈ കാലുകള്‍ കെട്ടിയിട്ട ശേഷം മൂക്ക് മുറിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button