കണ്ണൂര്‍: രക്തസാക്ഷികളുടെയും ബലിദാനികളുടെയും കാലം അവസാനിക്കുന്നതായി സൂചന. കൊലപാതകം ആയാൽ വാർത്താ പ്രാധാന്യം ദേശീയ തലത്തിൽ വരെ എത്തുമെന്നതിനാൽ എതിരാളിയെ മൃത പ്രായനാക്കുന്ന തന്ത്രമാണ് ഇപ്പോൾ കണ്ണൂരിൽ അരങ്ങേറുന്നത്. കണ്ണൂരിലെ ഏതു കൊലപാതകവും മാധ്യമങ്ങൾ വൻ വാർത്തയാക്കുമെന്ന തിരിച്ചറിവാണ് പാർട്ടികളെ ഇത്തരത്തിൽ ചിന്തിക്കാൻ കാരണമാകുന്നത്.
കൊല്ലുന്നതിലും ക്രൂരമായി എതിരാളിയെ എന്നെന്നേക്കുമായി ശയ്യാവലംബിയാക്കിയാലും അതു രാഷ്ട്രീയ ആക്രമണം മാത്രമായി മാറും. കണ്ണൂർ ദേശീയ ശ്രദ്ധ തന്നെ ആകർഷിച്ച സാഹചര്യത്തിലാണ് ഇത്. സിപിഎം ആർ എസ് എസ് പ്രവർത്തകർ ഇത്തരത്തിൽ മൃതപ്രായരായി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവില്‍, മുഴപ്പിലങ്ങാട് ബീച്ച് പരിസരത്ത് ആര്‍.എസ്.എസ്. കാര്യവാഹിന്റെ ഇരുകാലുകളും വെട്ടി കൊല്ലാക്കൊല അജന്‍ഡ നടപ്പാക്കി.
തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാബുവിന് അടുത്തിടെ ദേഹമാസകലം വെട്ടേറ്റു. മറുകണ്ടം ചാടാന്‍ ഒരുങ്ങിനില്‍ക്കുന്ന അണികളെ എതിരാളികളുടെ അനുഭവം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാനും ഈ രീതിയാണു നല്ലതെന്ന് നേതൃത്വങ്ങള്‍ കരുതുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നതു പാവപ്പെട്ടവരും സാധാരണക്കാരുമായ പ്രവര്‍ത്തകരാണ്. ഇവർ കിടപ്പിലാവുന്നതോടെ കുടുംബം പട്ടിണിയാവുകയും ചെയ്യും.
Post Your Comments