ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ പണിമുടക്കി സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം നൽകിയത് വിവാദത്തിലേക്ക്. നഗരസഭയിലെ അറുപത് ഇടതു യൂണിയന്‍ ജീവനക്കാരാണ് സമരം ചെയ്ത എട്ടുദിവസത്തെ ശമ്പളം ഒരു മുടക്കവുമില്ലാതെ കൈക്കലാക്കിയത്. ഇതിനു യൂണിയൻ നേതാക്കൾ പറയുന്ന വാദം സമരത്തിനൊപ്പം ജോലിയും ചെയ്തിരുന്നുവെന്നാണ്.
മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്‍റെ ഫയല്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ന്‍ഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പണിമുടക്ക്. സമരം ചെയ്ത ദിവസങ്ങളിലെ ശമ്പളം നല്‍കരുതെന്ന നഗരസഭ അധ്യക്ഷന്‍റെ നിര്‍ദേശം മറി കടന്നാണ് സെക്രട്ടറി ബില്ലില്‍ ഒപ്പിട്ടത്. തുടര്‍ന്നു നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് നഗരകാര്യ വകുപ്പു സെക്രട്ടറിക്കു പരാതി നല്‍കി.
ഒരു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പണിമുടക്കിയ ദിവസത്തെ ശമ്പളം ഇടത് അനുഭാവ ജീവനക്കാർക്ക് ലഭിച്ചതെന്നാണ് ചെയര്‍മാന്‍റെ ആരോപണം.
Post Your Comments