Latest NewsIndiaNews

 മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വർധിപ്പിച്ചു

ലക്നൗ: കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വർധിപ്പിച്ചു. 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായിട്ടാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉയര്‍ത്തിയത്.

അദ്ദേഹം 1959 ലെ വെടിവെപ്പില്‍ മരിച്ച പോലിസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ഥം ആചരിക്കുന്ന പോലീസ് സ്മരണ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ മരണപ്പെട്ട 76 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു.

മാത്രമല്ല മരണപ്പെട്ട 400 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ജോലി നല്‍കിയെന്നും പോലീസ് സേനയ്ക്ക് നല്‍കുന്ന മെഡലുകള്‍ 200 നിന്ന് 950 ആക്കി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button