
ബെംഗളൂരു: സ്ത്രീധനത്തിന്റെ മേന്‍മകള്‍ നിരത്തി കോളേജ് പാഠപുസ്തകം. ബെംഗളൂരു കോളേജിലെ പാഠപുസ്തകത്തിലാണ് സ്ത്രീധനത്തെ പ്രോത്സാഹിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു സെന്റ് ജോസഫ് കോളേജില്‍ പാഠപുസ്തകം പുറത്തിറക്കിയത് സ്ത്രീധനം നല്ലതാണെന്നും സൗന്ദര്യക്കുറവുള്ള പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍ അതുപകരിക്കുമെന്നും വിശദീകരിച്ചാണ്.
സ്ത്രീധനത്തിന്റെ മേന്‍മകള്‍ എന്ന തലക്കെട്ടിലുള്ള പാഠഭാഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് കോളേജിലെ ബിഎ വിദ്യാര്‍ഥിയാണ്. താന്‍ പഠിക്കുന്നത് സോഷ്യോളജിയാണെന്നും ക്ലാസിലെ അറുപതോളം വരുന്ന വിദ്യാര്‍ഥികളാരും പുസ്തകത്തിന്റെ ഉള്ളടക്കത്തെ എതിര്‍ത്തില്ലെന്നും വിദ്യാര്‍ഥി പറയുന്നു.
സ്ത്രീധനം വാങ്ങുന്നതിനെ ന്യായീകരിക്കുന്ന പട്ടിക ആരംഭിക്കുന്നത് എതിര്‍ക്കപ്പെടുന്നതാണെങ്കിലും സ്ത്രീധന സമ്പ്രദായത്തെ പിന്തുണക്കുന്നവരുണ്ട് എന്ന് വിശദീകരിച്ചാണ്. സൗന്ദര്യമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് വന്‍തുക നല്‍കിയാല്‍ പെട്ടെന്നുതന്നെ വിവാഹം നടക്കും. ഇതുകൊണ്ട് വിവാഹം കഴിക്കാന്‍ താത്പര്യമില്ലാത്തവരേയും, കാണാന്‍ ആകര്‍ഷകത്വമുള്ളവരേയും വിവാഹം ചെയ്യാന്‍ സ്ത്രിക്ക് സാധിക്കും. സ്ത്രീധനം സ്ത്രീകളുടെ മാന്യത വര്‍ധിക്കാന്‍ കാരണമാകും. സ്ത്രീധനത്തെ പിന്തുണക്കുന്നവരുടെ വീക്ഷണത്തില്‍ എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു പഠനം നടന്നുകൂടാ എന്നും പുസ്തകം ചോദിക്കുന്നു.
Post Your Comments