Latest NewsKeralaNews

സൂര്യന് കീ‍ഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുത്; രൂക്ഷവിമർശനവുമായി സ്‌പീക്കർ

കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ജനാധ്യപത്യത്തില്‍ കോടതികളെക്കാളും അധികാരം നിയമനിര്‍മ്മാണസഭകള്‍ക്കുണ്ടെന്ന കാര്യം മറക്കരുതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

യുക്തിരഹിതമായ അഭിപ്രായമാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നുണ്ടായത്. സൂര്യന് കീ‍ഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുത്. അങ്ങനെ ചിന്തിക്കുന്നത് അബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button