Latest NewsNewsInternational

മനുഷ്യര്‍ക്ക് പാര്‍ക്കാന്‍ ചന്ദ്രനില്‍ 50 കിലോമീറ്റര്‍ നീളമുള്ള കൂറ്റന്‍ ഗുഹ

 

ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അഭയം നല്‍കാന്‍ കഴിയുന്ന കൂറ്റന്‍ ഗുഹ ജപ്പാന്‍ ഗവേഷകര്‍ കണ്ടെത്തി. ജപ്പാന്റെ ചാന്ദ്രപര്യവേക്ഷണ പേടകം സിലിന്‍ ലൂണാര്‍ ഓര്‍ബിറ്റല്‍ നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഗുഹയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ ഫലമായി 350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതാണ് 50 കിലോമീറ്റര്‍ നീളവും 100 മീറ്റര്‍ വ്യാസവുമുള്ള ഗുഹയെന്ന് കരുതുന്നതായി ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ചന്ദ്രനിലെത്തുന്ന പര്യവേക്ഷകര്‍ക്ക് അപകടകരമായ ആവ വികിരണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഈ ഗുഹയില്‍ അഭയം പ്രാപിയ്ക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button